India - 2025
ഫാ. ജോണ്‍ മനയിലിന് വിട: മൃതസംസ്കാരം നടന്നു
സ്വന്തം ലേഖകന്‍ 09-06-2017 - Friday
മാനന്തവാടി: ഹൃദയാഘാതത്തെ തുടര്‍ന്നു ബുധനാഴ്ച നിര്യാതനായ ഫാ. ജോണ്‍ മനയിലിന്റെ (50) സംസ്കാരം മാതൃ ഇടവകയായ കണ്ണൂർ കോളിത്തട്ട് സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടന്നു. മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് നേതൃത്വം നല്കി. സെന്റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെയും ഏറാളമൂല സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെയും വികാരിയായി സേവനം ചെയ്തു വരികെയാണ് മരണം.
മലങ്കര കത്തോലിക്കാസഭ ബത്തേരി രൂപതാംഗമായ ഫാ. ജോണ്‍ രണ്ടാഴ്ചമുന്‍പാണ് മാനന്തവാടി ഇടവകയിൽ വികാരിയായി ചുമതലയേറ്റത്. ഇരിട്ടി കോളിത്തട്ട് മനയിൽ ജോണ്‍ -ഏലിയാമ്മ ദന്പതികളുടെ മകനാണ് ഫാ. ജോണ്‍.1967 ഏപ്രിൽ നാലിനാണ് ഫാ. ജോണിന്റെ ജനനം. 1998 ഫെബ്രുവരി രണ്ടിനാണ് മലങ്കര കത്തോലിക്കാ സഭയിൽ വൈദികനായി അഭിഷിക്തനായത്.