India - 2025

ദൈവശാസ്ത്രജ്ഞര്‍ അജഗണത്തിന്റെ സ്വരം ശ്രവിക്കാന്‍ തയാറാകണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

സ്വന്തം ലേഖകന്‍ 10-06-2017 - Saturday

കൊ​​​ച്ചി: സ​​​ഭ​​​യി​​​ലെ ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രും അ​​​ജ​​​പാ​​​ല​​​ക​​​രും അ​​​ജ​​​ഗ​​​ണ​​​ങ്ങ​​​ളു​​​ടെ സ്വ​​​രം ശ്ര​​​വി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു സി​​​ബി​​​സി​​​ഐ ദൈ​​​വ​​​ശാ​​​സ്ത്ര ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ദൈ​​​വ​​​ശാ​​​സ്ത്ര​​​ഫോ​​​റ​​​ത്തി​​​ന്‍റെ അ​​​ർ​​​ധ​​​വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു സംസാരിക്കുകയായിരിന്നു ബിഷപ്പ്. ഓ​​​രോ വി​​​ശ്വാ​​​സി​​​യി​​​ലൂ​​​ടെ​​​യും സം​​​സാ​​​രി​​​ക്കു​​​ന്ന പ​​​രി​​​ശു​​​ദ്ധാ​​​ത്മാ​​​സ്വ​​​ര​​​ത്തി​​​ലാ​​​ണു സ​​​ഭ നേ​​​രി​​​ടു​​​ന്ന കാ​​​ലി​​​ക​​​പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ​​​ക്കു​​​ള്ള ഉ​​​ത്ത​​​രം തേ​​​ടേ​​​ണ്ട​​​തെ​​​ന്നും മാ​​​ർ ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് കൂട്ടിചേര്‍ത്തു.

സി​​​ബി​​​സി​​​ഐ ദൈ​​​വ​​​ശാ​​​സ്ത്ര ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. സമ്മേളനത്തില്‍ "വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ വി​​​ചാ​​​ര​​​ങ്ങ​​​ൾ സ​​​ഭ​​​യു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ൽ" എ​​​ന്ന അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ദൈ​​​വ​​​ശാ​​​സ്ത്ര ക​​​മ്മീ​​​ഷ​​​ന്‍റെ പ്ര​​​ബോ​​​ധ​​​ന​​രേ​​​ഖ ച​​​ർ​​​ച്ച ചെ​​​യ്തു. സ​​​ഭ​​​യു​​​ടെ ദൈ​​​വ​​​ശാ​​​സ്ത്ര ക​​​മ്മീ​​​ഷ​​​ൻ എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ഫ്രാ​​​ൻ​​​സി​​​സ് പി​​​ട്ടാ​​​പ്പി​​​ള്ളി, റ​​​വ.​ ഡോ. ​​ഡെ​​​ന്നീ​​​സ് ക​​​ഴു​​​താ​​​ടി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

More Archives >>

Page 1 of 73