India - 2025

പരിസ്ഥിതി സംരക്ഷണത്തിന് സഭയിലെ സാമൂഹ്യശുശ്രൂഷകര്‍ കൂടുതല്‍ ശ്രദ്ധവയ്ക്കണം: ആര്‍ച്ച് ബിഷപ്പ് തോമസ് കൂറിലോസ്

സ്വന്തം ലേഖകന്‍ 14-06-2017 - Wednesday

കോട്ടയം: പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ മി​ത​മാ​യ വി​നി​യോ​ഗം എ​ന്നി​വ​യി​ൽ സ​ഭ​യി​ലെ സാ​മൂ​ഹ്യ​ശു​ശ്രൂ​ഷ​ക​ർ കൂ​ടു​ത​ൽ ശ്ര​ദ്ധ​വ​യ്ക്കേ​ണ്ട​തു​ണ്ടെ​ന്നു ജ​സ്റ്റീ​സ് പീ​സ് ആ​ൻ​ഡ് ഡെവലപ്മെന്‍റ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ്. കേ​ര​ള​ത്തി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​ക​ളു​ടെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന വേ​ദി​യാ​യ കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 31 രൂ​പ​ത​ക​ളി​ലെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ർ​ഷി​ക നേ​തൃ​സം​ഗ​മ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​രി​സ്ഥി​തിസൗ​ഹൃദ​സ​മൂ​ഹ​ത്തെ പ​ടു​ത്തു​യ​ർ​ത്താ​ൻ സ​ന്ന​ദ്ധ​സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ഴി സാ​ധി​ക്ക​ണ​മെ​ന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാ​രി​ത്താ​സ് ഇ​ന്ത്യ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ മൂ​ഞ്ഞേ​ലി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ഡിജിപി ജേ​ക്ക​ബ് പു​ന്നൂ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജ് വെ​ട്ടി​ക്കാ​ട്ടി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, ഡോ. ​വി.​ആ​ർ ഹ​രി​ദാ​സ്, ജോ​ബി മാ​ത്യു, സി​സ്റ്റ​ർ ജെ​സീ​ന എ​സ്ആ​ർ​എ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

More Archives >>

Page 1 of 74