India - 2025
മിഷന് ലീഗ് പുതിയ പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകന്‍ 16-06-2017 - Friday
പെരിന്തൽമണ്ണ: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനതല പ്രവർത്തനവർഷം താമരശേരി രൂപതയിലെ പെരിന്തൽമണ്ണ ഇടവകയിൽ ഉദ്ഘാടനം ചെയ്തു. സമ്മേളനം താമരശേരി രൂപത വികാരി ജനറാൾ മോണ്‍. മാത്യു മാവേലി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടത്തിന്റെ അധ്യക്ഷനായിരിന്നു. സമ്മേളനത്തില്‍ കേരളത്തിലെ വിവിധ രൂപതകളിൽനിന്നായി നാനൂറോളം പേർ പങ്കെടുത്തു. ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന ഡയറക്ടർ ഫാ. ജോബി പുച്ചുകണ്ടത്തിൽ, ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.