India - 2025
വൈദികര്‍ ദൈവകാരുണ്യത്തിന്റെ വക്താക്കള്‍: മാര്‍ തോമസ് തറയില്‍
സ്വന്തം ലേഖകന്‍ 25-07-2017 - Tuesday
കോട്ടയം: വൈദികർ ദൈവകാരുണ്യത്തിന്റെ വക്താക്കളും ദിവ്യരഹസ്യങ്ങളുടെ കാര്യസ്ഥരുമാണെന്ന് ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ. കോതനല്ലൂർ തൂവാനിസ ധ്യാനകേന്ദ്രത്തിൽ കോട്ടയം അതിരൂപതാ വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ദൈവസ്നേഹം ആഴത്തിൽ അനുഭവിച്ച് എല്ലാവിഭാഗം ജനങ്ങൾക്കും പങ്കുവയ്ക്കുവാനും വൈദികർക്ക് ഉത്തരവാദിത്വമുണ്ടെന്നു മാർ തോമസ് തറയിൽ ഉദ്ബോധിപ്പിച്ചു.
ആർച്ച് ബിഷ്പ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ആമുഖ സന്ദേശം നൽകി. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചാൻസലർ ഫാ. തോമസ് കോട്ടൂർ, പ്രിസ്ബിറ്ററൽ കൗണ്‍സിൽ സെക്രട്ടറി ഫാ. തോമസ് ആനിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.