India - 2026

കെസിബിസി വർഷകാല സമ്മേളനം നാളെ മുതൽ

പ്രവാചകശബ്ദം 01-06-2026 - Monday

കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) വർഷകാല സമ്മേളനം നാളെ മുതൽ നാലുവരെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയിൽ നടക്കും. നാളെ രാവിലെ പത്തിന് സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുടെയും കെസിബിസിയുടെയും സംയുക്ത യോഗം കെസിബിസി പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്യും.

കെസിബിസി റിലീജിയസ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് അധ്യക്ഷത വഹിക്കും. ഫാ. ഡോ. ഗീവർഗീസ് കുറ്റിയിൽ, സിസ്റ്റർ ഡോ. പവിത്ര എന്നിവർ പ്രബന്ധം അവതരിപ്പിക്കും. വൈകുന്നേരം അഞ്ചിന് കെസിബിസി സമ്മേളനം ആരംഭിക്കും. 3, 4 തീയതികളിൽ സഭയും സമൂഹവുമായി ബന്ധ പ്പെട്ട ആനുകാലിക വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ച് കേരള കത്തോ ലിക്കാ മെത്രാൻസമിതി ചർച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്ക രൂപതകളുടെയും മെത്രാന്മാർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അറിയിച്ചു.


Related Articles »