India - 2025

കേരള കാത്തലിക് ഫെഡറേഷന്‍ നേതൃസംഗമം നടന്നു

സ്വന്തം ലേഖകന്‍ 14-03-2017 - Tuesday

കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ്, കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി​​​യായ കേരള കാത്തലിക് ഫെഡറേഷന്റെ നേ​​​തൃ​​​സം​​​ഗ​​​മം നടന്നു. എ​​​റ​​​ണാ​​​കു​​​ളം പി​​​ഒ​​​സി​​​യി​​​ൽ നടന്ന ചടങ്ങ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു. ​​​

സമൂ​​​ഹ​​​ത്തി​​​ൽ പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് സ​​​മ​​​ഗ്ര​​​മാ​​​യ പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​നു സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു വ്യ​​​ക്ത​​​മാ​​​യ ദി​​​ശാ​​​ബോ​​​ധം ആ​​​വ​​​ശ്യ​​​മാ​​ണെ​​​ന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കെ​​​സി​​​ബി​​​സി അ​​​ല്മാ​​​യ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കെ​​​സി​​​എ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി ജോ​​​ർ​​​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി സ്മ​​​ര​​​ണി​​​ക പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

കേ​​​ര​​​ള​​​ത്തി​​​ലെ 31 ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത മൂ​​​ന്നു വ​​​നി​​​ത​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 37 അ​​​ല്മാ​​​യ നേ​​​താ​​​ക്ക​​​ൾ, സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​രെയും 80-ാം വ​​​യ​​​സി​​​ലേ​​​ക്കു ക​​​ട​​​ന്ന സ​​​മു​​​ദാ​​​യ​​​നേ​​​താ​​​ക്ക​​​ളാ​​​യ ഷെ​​​വ​. ഏ​​​ബ്ര​​​ഹാം അ​​​റ​​​യ്ക്ക​​​ൽ, ജോ​​​ണ്‍ ക​​​ച്ചി​​​റ​​​മറ്റം എന്നിവരെയും ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു. കെ​​​സി​​​ബി​​​സി ഡെ​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, മോ​​​ണ്‍. ജോ​​​സ് ന​​​വാ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

More Archives >>

Page 1 of 52