India - 2025

ഇടപ്പള്ളി പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് 25നു കൊടിയേറും

സ്വന്തം ലേഖകന്‍ 19-04-2017 - Wednesday

കൊ​ച്ചി: പ്രസിദ്ധമായ ഇടപ്പള്ളി പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് 25നു കൊടിയേറും. വൈ​കു​ന്നേ​രം 5.30നു ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ഇ​ര​വി​മം​ഗ​ലം കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും. പ​ഴ​യ ദേ​വാ​ല​യ​ത്തി​ൽ സാ​ൽ​വേ ല​ദീ​ഞ്ഞ്, നൊ​വേ​ന, വാ​ഴ്‌​വ്. തു​ട​ർ​ന്നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ഫാ. ​തോ​മ​സ് ച​ക്കു​ങ്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 26 മു​ത​ൽ 29 വ​രെ രാ​വി​ലെ ആ​റി​നും ഏ​ഴി​നും കു​ർ​ബാ​ന, അ​ഞ്ചി​നു ജ​പ​മാ​ല, സാ​ൽ​വേ ല​ദീ​ഞ്ഞ്, നൊ​വേ​ന, വാ​ഴ്‌വ്. കു​ർ​ബാ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഫാ. ​ചെ​റി​യാ​ൻ നേ​രേ​വീ​ട്ടി​ൽ, ഫാ. ​നി​ധീ​ഷ് ഞാ​ണ​യ്ക്ക​ൽ, ഫാ. ​ഇ​ഗ്നേ​ഷ്യ​സ് പ​യ്യ​പ്പി​ള്ളി, ഫാ. ​ജെ​റ്റോ തോ​ട്ടു​ങ്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

30ന് ​രാ​വി​ലെ 10.15നു ​കു​ർ​ബാ​ന​യ്ക്കു ഫാ. ​ജി​ൻ​സ് മൂ​ക്കോ​ക്കാ​ല​യി​ൽ കാ​ർ​മി​ക​നാ​കും. വൈ​കു​ന്നേ​രം 4.30ന് ​ഇം​ഗ്ലീ​ഷി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. 5.30ന് ​ജ​പ​മാ​ല, സാ​ൽ​വേ ല​ദീ​ഞ്ഞ്, നൊ​വേ​ന, വാ​ഴ്‌​വ്. കു​ർ​ബാ​ന​യ്ക്കു ഫാ. ​വി​പി​ൻ പു​ല്ലം​പി​ള്ളി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മേ​യ് ഒ​ന്നി​നാ​ണു പ്ര​സി​ദ്ധ​മാ​യ തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ. രാ​വി​ലെ 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഏ​ഴി​നു സു​റി​യാ​നി​യി​ൽ ഫാ. ​സി​റി​ൽ ത​യ്യി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 9.30 മു​ത​ൽ പ​ന്ത്ര​ണ്ടു​വ​രെ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​സ്വ​രൂ​പ​ത്തി​ൽ സ്വ​ർ​ണാ​ഭ​ര​ണം അ​ണി​യി​ക്കു​ന്ന ച​ട​ങ്ങ്. 4.30നു ​വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ, സാ​ൽ​വേ ല​ദീ​ഞ്ഞ്, നൊ​വേ​ന, വാ​ഴ്‌​വ്. 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ഫാ. ​ജോ​സ് മ​ണ്ടാ​ന​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​അ​നു മൂ​ഞ്ഞേ​ലി പ്ര​സം​ഗി​ക്കും.

ര​ണ്ടി​നു രാ​വി​ലെ ആ​റി​നു ഫാ. ​പോ​ൾ​സ​ണ്‍ പെ​രേ​പ്പാ​ട​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. ഏ​ഴി​നു ലൈ​ത്തേ​ര​ന്മാ​രു​ടെ വാ​ഴ്ച​യ്ക്കു വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ഇ​ര​വി​മം​ഗ​ലം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി തെ​ര​ഞ്ഞെ​ടു​പ്പ്. മൂ​ന്നി​നു ഫാ. ​സി​ഫി​ൽ പാ​റേ​ക്കാ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന. 4.30ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, സാ​ൽ​വേ ല​ദീ​ഞ്ഞ്, നൊ​വേ​ന. കു​ർ​ബാ​ന​യ്ക്കു ഫാ. ​മെ​ൽ​വി​ൻ ചി​റ്റി​ല​പ്പി​ള്ളി നേ​തൃ​ത്വം ന​ൽ​കും.

മൂ​ന്നി​നു രാ​വി​ലെ ഏ​ഴി​നു ഫാ. ​പ്ര​ദീ​ഷ് പാ​ല​മൂ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന ന​ട​ക്കും. 10ന് ​ഫാ. മെ​ബി ക​ല്ലു​ങ്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പാ​ട്ടു​കു​ർ​ബാ​ന. ഫാ. ​തോ​മ​സ് പൈ​നാ​ട​ത്ത് പ്ര​സം​ഗി​ക്കും. മൂ​ന്നി​നു ല​ത്തീ​ൻ റീ​ത്തി​ൽ ഫാ. ​ടൈ​റ്റ​സ് കു​രി​ശു​വീ​ട്ടി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 4.30ന് ​ആ​ഘോ​ഷ​മാ​യ വേ​സ്പ​ര​യും പ്ര​സം​ഗ​വും ഫാ. ​ആ​ന്‍റ​ണി പു​തി​യാ​പ​റ​ന്പി​ൽ ന​യി​ക്കും. പ​ട്ട​ണ പ്ര​ദ​ക്ഷി​ണ​ത്തി​നു ശേ​ഷം കുർബാനയ്ക്ക് ഫാ. ​മാ​ത്യു കി​ലു​ക്ക​ൻ കാ​ർ​മി​ക​നാ​കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ലി​നു രാ​വി​ലെ അ​ഞ്ചി​നു വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​സ്വ​രൂ​പം പ​ന്ത​ലി​ലേ​ക്ക് എ​ടു​ത്തു​വ​യ്ക്ക​ൽ. ആ​റി​നു ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചൂ​ര​നോ​ലി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. ഏ​ഴി​നു ഫാ. ​മാ​ത്യു ത​ച്ചി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ർ​ബാ​ന. ഒ​ന്പ​തി​നു ഫാ. ​ജോ​യ്സ് ഉ​റു​ന്പ​ൻ​കു​ഴി​യി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.10.30​ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ പാ​ട്ടു​കു​ർ​ബാ​ന. പ്ര​സം​ഗം ഫാ. ​ആ​ന്‍റ​ണി മ​ഠ​ത്തും​പ​ടി. 12.30ന് ​ല​ത്തീ​ൻ റീ​ത്തി​ൽ ഫാ. ​ജേ​ക്ക​ബ് പ​ട്ട​രു​മ​ഠം കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 3.30ന് ​ഫാ. ജി​നോ ആ​റ്റു​മാ​ലി​ൽ മ​ല​ങ്ക​ര ക്ര​മ​ത്തി​ലും കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്നു പ​ട്ട​ണ പ്ര​ദ​ക്ഷി​ണം.

ഒ​ന്പ​തി​നു ഫാ. ​ജോ​ർ​ജ് നേ​രേ​വീ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. 10. 30നു ​വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പ​ഴ​യ പ​ള്ളി​യി​ലേ​ക്കു എ​ടു​ത്തു​വ​യ്ക്കും.​അ​ഞ്ചി​നു രാ​വി​ലെ ഏ​ഴി​നു മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള റാ​സ​യും സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും. മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മേ​യ് 11നാ​ണ് എ​ട്ടാ​മി​ടം. 15ന് ​രാ​വി​ലെ പ​ത്തി​നു വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം അ​ൾ​ത്താ​ര​യി​ലേ​ക്ക് എ​ടു​ത്തു​വ​ച്ച​ശേ​ഷം കൊ​ടി​യിറക്കുന്നതോടെ തിരുനാള്‍ അവസാനിക്കും.

More Archives >>

Page 1 of 59