India - 2025
മോണ്‍. തോമസ് പഴേപറമ്പിലിന്റെ 25-ാം ചരമവാര്‍ഷികാചരണം 23ന് പാലായില്‍
സ്വന്തം ലേഖകന്‍ 21-05-2017 - Sunday
പാലാ: തലശേരി രൂപതയുടെ പ്രഥമ വികാരി ജനറാളും വടക്കൻ മലബാറിലേക്കുള്ള കുടിയേറ്റ ചരിത്രം വിവരിക്കുന്ന സ്വപ്നഭൂമിയിൽ എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായ മോൺ.തോമസ് പഴേപറമ്പിലിന്റെ 25-ാം ചരമവാർഷികം 23ന് നടക്കും. പഴേപറന്പിൽ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പാലാ പാലാക്കാട് ചെറുപുഷ്പദേവാലയത്തിലാണ് ആചരണം.
മോൺ.പഴേപറന്പിലിന്റെ താല്പര്യവും ഉത്സാഹവുമാണു പാലാ രൂപതയിലെ പാലാക്കാട് ചെറുപുഷ്പ ദേവാലയത്തിന്റെ സ്ഥാപനത്തിനും നിമിത്തമായത്. 23ന് രാവിലെ ഒൻപതിനു പാലാക്കാട് ചെറുപുഷ്പ ദേവാലയത്തിൽ മാർ ജോസഫ് പള്ളിക്കാപറന്പിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് അനുസ്മരണ ശുശ്രൂഷ നടക്കും. പതിനൊന്നിനു നടക്കുന്ന കുടുംബയോഗ സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ മോൺ.ജസ്റ്റിൻ പഴേപറമ്പിൽ ഉദ്ഘാടനം ചെയ്യും. ഫാ.തോമസ് വെട്ടുകാട്ടിൽ അധ്യക്ഷതവഹിക്കും.
തലശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിയോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പളളികളുടെയും നിർമ്മാണത്തിനു നേതൃത്വംവഹിച്ച മോൺ.തോമസ് പഴേപറമ്പിലില് കുടിയേറ്റ കർഷകരുടെ ആധ്യാത്മികവും സാമൂഹികവും സാമ്പത്തികവുമായ അഭിവൃദ്ധിക്കായി നേതൃപരമായ പങ്കുവഹിച്ച വൈദികന് കൂടിയാണ്.