India - 2025
ഫാ. റോബി കണ്ണന്‍ചിറ ലോക മതാന്തര സൗഹൃദവേദിയുടെ ജനറല്‍ സെക്രട്ടറി
സ്വന്തം ലേഖകന്‍ 20-05-2017 - Saturday
കൊച്ചി: ലോക മതാന്തര സൗഹൃദവേദിയുടെ (ഡബ്ല്യുഎഫ്ഐആർസി) സെക്രട്ടറി ജനറലായി ഫാ. റോബി കണ്ണൻചിറയേ തെരഞ്ഞെടുത്തു. സ്വാമി സദാശിവാനന്ദയേ പ്രസിഡന്റായും കെ.എച്ച്. ഷെഫീക്കിനെ ട്രഷററായും തിരഞ്ഞെടുത്തിട്ടുണ്ട്. മാർക്കസ് ബ്രെബ്രൂക്ക് (യുകെ), ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ, പ്രഫ എൻ.ആർ. മേനോൻ എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തതായി ഫാ. റോബി കണ്ണൻചിറ അറിയിച്ചു.
കലൂർ റിന്യൂവൽ സെന്ററിൽ പ്രഫ എൻ.ആർ. മേനോന്റെ അധ്യക്ഷതയിൽ നടന്ന ജനറൽബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. 1981ൽ കൊച്ചിയിൽ ആരംഭിച്ച ഡബ്ല്യുഎഫ്ഐആർസി ഇതിനകം പന്ത്രണ്ടു ലോക മതസമ്മേളനങ്ങൾ നടത്തി. വിവിധ രാജ്യങ്ങളിലായി 400ലധികം അംഗങ്ങളുണ്ട്. ഇന്ത്യയിലും വിദേശത്തും കൂടുതൽ ഡബ്ല്യുഎഫ്ഐആർസി ചാപ്റ്ററുകൾ ആരംഭിക്കാന്‍ തിരഞ്ഞെടുപ്പ് യോഗം തീരുമാനിച്ചു.