India - 2025

സെമിത്തേരിയിലെ ക്രൂശിതരൂപം തകര്‍ത്തനിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍ 22-05-2017 - Monday

മാ​​വേ​​ലി​​ക്ക​​ര: ത​​ഴ​​ക്ക​​ര കു​​ന്നം സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് ല​​ത്തീ​​ൻ ക​​ത്തോ​​ലി​​ക്കാ ദേ​​വാ​​ല​​യ ​സെ​മി​​ത്തേ​​രി​​യി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന ക്രൂ​​ശി​​ത രൂ​​പ​​ത്തി​​ന്‍റെ കൈ​​ക​​ൾ ത​ക​ർ​ത്ത നി​​ല​​യി​​ൽ കണ്ടെത്തി. കു​​രി​​ശി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന ക്രി​​സ്തു​​വി​​ന്‍റെ രൂ​​പം ഇ​​ള​​ക്കി മാ​​റ്റി​​യ ശേ​​ഷം ശ​​രീ​​രം ഒ​​രു ക​​ല്ല​​റ​​യ്ക്കു മു​​ക​​ളി​​ലും അ​​റു​​ത്തു​​മാ​​റ്റി​​യ കൈ​​ക​​ൾ മ​​റ്റൊ​​രു ക​​ല്ല​​റ​​യ്ക്കു മു​​ക​​ളി​​ലു​​മാ​​യി മാ​​റ്റി​​വ​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്നു. ശ​​നി​​യാ​​ഴ്ച കു​​ടും​​ബ​​ക​​ല്ല​​റ​​യി​​ൽ പ്രാ​​ർ​​ത്ഥി​​ക്കാ​​നെ​​ത്തി​​യ കു​​ടും​​ബ​​മാ​ണ് ക്രൂ​ശി​ത​രൂ​പം കാ​ണാ​താ​യ വി​വ​രം ശ്ര​ദ്ധി​ച്ച​ത്.

തു​​ട​​ർ​​ന്നു പ​​ള്ളി വി​​കാ​​രി ഫാ. ​​അ​​ലോ​​ഷ്യ​​സ് എ. ​​ഫെ​​ർ​​ണാ​​ണ്ട​​സി​​നെ വി​​വ​​ര​​മ​​റി​​യിക്കുകയായിരിന്നു. പിന്നീട് ന​ട​ത്തി​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​ണ് ന​​ശി​​പ്പി​​ക്ക​​പ്പെ​​ട്ട നി​​ല​​യി​​ൽ രൂ​​പം ക​​ണ്ടെ​​ത്തി​യ​ത്. മാ​​വേ​​ലി​​ക്ക​​ര സി​​ഐ പി. ​​ശ്രീ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​ലീ​​സ് സം​​ഘം സ്ഥ​​ല​​ത്തെ​​ത്തി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. ആ​​ല​​പ്പു​​ഴ​​യി​​ൽ​നി​​ന്നു ഡോ​​ഗ് സക്വാ​​ഡും സംഭവസ്ഥലത്തെത്തിയിരിന്നു.

More Archives >>

Page 1 of 68