India - 2025

ഫാ. ടോമിന്റെ മോചനത്തിനായി പുതിയ ക്യാമ്പെയിന്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍ 22-05-2017 - Monday

കൊ​​​ച്ചി: ഭീ​​​ക​​​ര​​​ര്‍ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യ മ​​​ല​​​യാ​​​ളി വൈ​​​ദി​​​ക​​​ന്‍ ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി ഒ​​​രു ല​​​ക്ഷം ഇ-​​​മെ​​​യി​​​ല്‍ പ​​​രാ​​​തി അ​​​യ​​​യ്ക്കു​​​ന്ന ക്യാമ്പെയിന് തു​​​ട​​​ക്ക​​​മാ​​​യി. മ​​​ല​​​യോ​​​ര വി​​​ക​​​സ​​​ന സ​​​മി​​​തി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം കാ​​​ലി​​​ക്ക​​​റ്റ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല മു​​​ന്‍ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​റും ച​​​രി​​​ത്ര​​​കാ​​​ര​​​നു​​​മാ​​​യ ഡോ. ​​​കെ.​​​കെ.​​​എ​​​ന്‍. കു​​​റു​​​പ്പും മു​​​ന്‍ എം​​​പി ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പോ​​​ളും ചേ​​​ർ​​​ന്നു നി​​​ര്‍​വ​​​ഹി​​​ച്ചു.

ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ഹാ​​​ഷ് ടാ​​​ഗ് പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ന്‍ കു​​​ഞ്ചാ​​​ക്കോ ബോ​​​ബന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​നെ മോ​​​ചി​​​പ്പി​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​ക്കു സാ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ യെ​​​മ​​​നു​​​മാ​​​യി നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ടാ​​​ന്‍ ക​​​ഴി​​​യു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യം തേ​​​ട​​​ണ​​​മെ​​​ന്ന് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പോ​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മോചനം സാധ്യമാക്കുന്നതിനുള്ള ഇടപെടലിന് കേന്ദ്ര സർക്കാറിനെ നിർബന്ധിതമാക്കുന്നതിന് ഈ ക്യാമ്പയിൻ സഹായകരമായി തീരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ അവിടുത്തെ ഭീകരർ തട്ടികൊണ്ടുപോയപ്പോൾ അവരുടെ ശരീരത്തിൽ ഒരു പോറലു പോലും ഏൽപ്പിക്കാതെ തിരികെ കൊണ്ടുവന്ന കേന്ദ്ര സർക്കാർ ശ്രമിച്ചാൽ ഫാദർ ടോം ഉഴുന്നാലിനെ തിരികെ എത്തിക്കാൻ സാധിക്കുമെന്ന് മലയോര വികസന സമിതി സംസ്ഥാന പ്രസിഡന്റ് സിബിവയലിൽ പറഞ്ഞു.

ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്ര-കേരള സർക്കാറുകൾ ശക്തമായി ഇടപെടണമെന്ന് ഡോ.കെ കെ എൻ കറുപ്പു പറഞ്ഞു. അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ ജീവന് എന്തു സംഭവിക്കുമെന്ന് പ്രവചിക്കാൻ പറ്റില്ല. ഇത് മനുഷ്യാവകാശ സംരക്ഷണത്തിന്റെ പ്രശ്നമാണ്. പ്രധാനമന്ത്രിക്ക് അയക്കുന്ന ഇ മെയിൽ ക്യാമ്പയിനിൽ എല്ലാവരും പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

More Archives >>

Page 1 of 68