India - 2026

തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് കേരള ലാറ്റിന്‍ അസോസിയേഷന്‍

സ്വന്തം ലേഖകന്‍ 10-09-2018 - Monday

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരേ ഉയരുന്ന ആരോപണം സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് അഭ്യര്‍ഥിച്ചു കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതി സിസിബിഐ (അഖിലേന്ത്യാ തലത്തിലുള്ള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി) പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസിനു കത്തു നല്‍കി.

ബിഷപ്പിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണത്തിന്റെ പേരില്‍ കത്തോലിക്കാ സഭ പൊതുസമൂഹത്തില്‍ അവഹേളിക്കപ്പെടാതിരിക്കാനുള്ള നടപടി മെത്രാന്‍ സമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോയ്ക്കും ഇതേ ആവശ്യം ഉന്നയിച്ചു കത്ത് നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവര്‍ അറിയിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »