India - 2025
മലയാറ്റൂര്‍ തീര്‍ത്ഥാടന പാതയില്‍ പ്ലാസ്റ്റിക്ക് വലിച്ചെറിഞ്ഞാല്‍ 10000 രൂപ പിഴ
സ്വന്തം ലേഖകന്‍ 15-03-2017 - Wednesday
കൊച്ചി: ജില്ലാ ഭരണകൂടവും മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്തും ചേര്‍ന്ന് മലയാറ്റൂര്‍ തീര്‍ത്ഥാടനം സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സത്വര നടപടികൾക്കു രൂപം നൽകി. ഇതനുസരിച്ച് തീർഥാടന പാതയിലും തീർഥാടന കേന്ദ്രപരിസരിസരങ്ങളിലും മണ്ണിൽ ലയിക്കാത്ത പ്ലാസ്റ്റിക്, അലൂമിനിയം പൊതിഞ്ഞ പാത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന് ജില്ലാ ഭരണകൂടം കര്‍ശന നിരോധനം ഏര്‍പ്പെടുത്തി.
തീർത്ഥാടന പാതകളിൽ മാലിന്യം വലിച്ചെറിയുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കട ഉടമകൾക്കും എതിരേ കർശന നടപടികൾ സ്വീകരിക്കും. അങ്ങനെ കണ്ടെത്തുന്നവരിൽനിന്നു 10,000 രൂപ വരെ പിഴ ഈടാക്കാൻ മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്തിന് അനുമതി നൽകിയതായി കളക്ടർ അറിയിച്ചു.
തീർഥാടന പാതയിൽ ഉടനീളം ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതിന് പ്രത്യേക സ്റ്റാളുകൾ തയാറാക്കും. നിരോധനം ഫലപ്രദമായി നടപ്പിലാക്കാൻ പോലീസിനും വനംവകുപ്പിനും ഗ്രാമപഞ്ചായത്തിനും നിർദേശം നൽകിയതായും കളക്ടർ അറിയിച്ചു.