
കൊച്ചി: കെസിബിസി പ്രോലൈഫ് സമിതി വിദ്യാർഥി പ്രസ്ഥാനമായ കെസിഎസ്എലുമായി സഹകരിച്ച് വിദ്യാലയങ്ങളിൽ കാരുണ്യഫോറങ്ങൾ രൂപീകരിക്കും. കാരുണ്യകേരള സന്ദേശയാത്ര സമാപനത്തോടനുബന്ധിച്ച് പിഒസിയിൽ നടന്ന പൊതുസമ്മേളനത്തിലാണ് തീരുമാനം.
വിദ്യാർഥികളിൽ കാരുണ്യമനോഭാവം വളർത്തുക, വിവിധ കാരുണ്യപദ്ധതികൾ നടപ്പാക്കുക, ജീവകാരുണ്യ സ്ഥാപനങ്ങൾ സന്ദർശിച്ച് സേവനങ്ങൾ നടത്തുക, കാരുണ്യപ്രവർത്തകർക്കായി പ്രാർഥിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിക്കുന്നത്.