India - 2025

പുണ്യം മലയാറ്റൂർ കുരിശുമുടി പദ്ധതിയ്ക്കു തുടക്കമായി

സ്വന്തം ലേഖകന്‍ 02-04-2017 - Sunday

മ​​​ല​​​യാ​​​റ്റൂ​​​ർ: തീ​​​ർത്ഥാട​​​ന കേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ ഗ്രീ​​​ൻ പ്രോ​​​ട്ടോ​​​ക്കോ​​​ൾ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യുള്ള പു​​​ണ്യം മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്ക​​​മായി. പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി റോ​​​ജി എം.​​​ജോ​​​ണ്‍ എം​​​എ​​​ൽ​​​എ, ഫെ​​​ലി​​​ക്ക​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​ൻ ട്ര​​​സ്റ്റി ഡോ. ​​​സി.​​​എ​​​ൻ. മ​​​നോ​​​ജ്, ശു​​​ചി​​​ത്വ മി​​​ഷ​​​ൻ സം​​​സ്ഥാ​​​ന മൊ​​​ബി​​​ലൈ​​​സേ​​​ഷ​​​ൻ ഹെ​​​ഡ് ജോ​​​ഷി വ​​​ർ​​​ഗീ​​​സ്, ശു​​​ചി​​​ത്വ മി​​​ഷ​​​ൻ അ​​​സി.​​​കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സി.​​​മോ​​​ഹ​​​ന​​​ൻ, ഫാ. ​​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ കു​​​രി​​​ശു​​​മു​​​ടി​​​യും പ​​​രി​​​സ​​​ര​​​വും ശു​​​ചീ​​​ക​​​രി​​​ച്ചു.

രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് അ​​​പ്ലൈ​​​ഡ് സ​​​യ​​​ൻ​​​സ്, സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജ് എ​​​റ​​​ണാ​​​കു​​​ളം, സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് കോ​​​ള​​​ജ് ആ​​​ലു​​​വ എ​​​ന്നീ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ശു​​​ചി​​​ത്വ മി​​​ഷ​​​ൻ വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​രും കു​​​ടും​​​ബ​​​ശ്രീ അം​​​ഗ​​​ങ്ങ​​​ളും ശു​​​ചി​​​ത്വ മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ശു​​​ചീ​​​ക​​​ര​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.

ശു​​​ചീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ശേ​​​ഷം എ​​​ല്ലാ വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ല​​​ഘു​​​ലേഖ​​​ക​​​ൾ വി​​​ത​​​ര​​​ണം ചെയ്തു. പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ല്കു​​​ക​​​യും ചെ​​​യ്തു. വ​​​രും​​​ദി​​​ന​​​ങ്ങ​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി, പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.

നേ​​​ർ​​​ച്ച​​ക്ക​​​ഞ്ഞി വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി പ്ലാ​​​സ്റ്റി​​​ക് പ്ലേ​​​റ്റു​​​ക​​​ൾ, ഗ്ലാ​​​സു​​​ക​​​ൾ എ​​​ന്നി​​​വ​​യ്​​​ക്കു പ​​​ക​​​ര​​​മാ​​​യി സ്റ്റീ​​​ൽ നി​​​ർ​​​മി​​​ത​ പാ​​​ത്ര​​​ങ്ങ​​​ളും ഗ്ലാ​​​സു​​​ക​​​ളു​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഇ​​ന്ന​​ലെ മു​​ത​​ൽ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കു ശു​​​ദ്ധീ​​​ക​​​രി​​​ച്ച കു​​​ടി​​​വെ​​​ള്ളം ന​​​ൽ​​​കിത്തു​​ട​​ങ്ങി. ഇ​​​തി​​​നാ​​​യി 30 ​ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വു വ​​​രു​​​ന്ന കു​​​ടി​​​വെ​​​ള​​​ള പൈ​​​പ്പ് ലൈ​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ നി​​​ർ​​​മാ​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി. അ​​​ടി​​​വാ​​​രം മു​​​ത​​​ൽ പ​​​തി​​​മൂ​​​ന്നാം പീ​​​ഡാ​​​നു​​​ഭ​​​വ സ്ഥ​​​ലം വ​​​രെ ശു​​​ദ്ധ​​​ജ​​​ല ടാ​​​പ്പു​​​ക​​​ൾ ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

പു​​​ണ്യം മ​​​ല​​​യാ​​​റ്റൂ​​​ർ പ​​​ദ്ധ​​​തി​​​യു​​​ടെ ഔദ്യോഗിക ഉ​​​ദ്ഘാ​​​ട​​​നം നാ​​​ലി​​​ന് രാ​​​വി​​​ലെ 9.30 ന് ​​​മ​​​ല​​​യാ​​​റ്റൂ​​​ർ അ​​​ടി​​​വാ​​​ര​​​ത്ത് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ദ​​​ക്ഷി​​​ണ മേ​​​ഖ​​​ല ഐ​​​ജി പി.​​​വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. കു​​​രി​​​ശു​​​മു​​​ടി റെ​​​ക്ട​​​ർ ഫാ. ​​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ല​​​യാ​​​റ്റൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി വി​​​കാ​​​രി റ​​​വ.​​​ഡോ. ജോ​​​ണ്‍ തേ​​​യ്ക്കാ​​​ന​​​ത്ത്, ആ​​​ലു​​​വ റൂ​​​റ​​​ൽ എ​​​സ്പി എ.​​​വി.​​​ജോ​​​ർ​​​ജ്, പെ​​​രു​​​ന്പാ​​​വൂ​​​ർ ഡി​​​വൈ​​​എ​​​സ്പി കെ.​​​സു​​​ദ​​​ർ​​​ശ​​​ന​​​ൻ, കാ​​​ല​​​ടി സി​​​ഐ സ​​​ജി മാ​​​ർ​​​ക്കോ​​​സ്, എ​​​സ്ഐ എ​​​ൻ.​​​എ.​​​അ​​​നൂ​​​പ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

More Archives >>

Page 1 of 56