India - 2025
അരുവിത്തുറ തിരുനാളിനു മുന്നോടിയായി യോഗം ചേര്‍ന്നു
സ്വന്തം ലേഖകന്‍ 20-04-2017 - Thursday
അരുവിത്തുറ: ചരിത്രപ്രസിദ്ധമായ അരുവിത്തുറ തിരുനാളിനു മുന്നോടിയായി വിവിധ വകുപ്പുമേധാവികൾ, സംഘടനാ ഭാരവാഹികൾ, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവരുടെ യോഗം അരുവിത്തുറ പള്ളി പാരീഷ് ഹാളിൽ ചേർന്നു. വികാരി ഫാ. തോമസ് വെടിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർമാൻ ടി.എം. റഷീദ്, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഏബ്രഹാം തകിടിയേൽ, ഫാ. ബൈജു കുന്നയ്ക്കാട്ട്, ഫാ. ജോർജ് പുല്ലുകാലായിൽ, ഫാ. സ്കറിയ മോടിയിൽ, വാർഡ് കൗൺസിലർ ജോസ് മാത്യു വള്ളിക്കാപ്പിൽ, തഹസിൽദാർ പി.പി. പ്രേമലത തുടങ്ങിയവര്‍ വോളന്റിയേഴ്സ് കൺവീനർമാർ, ഗതാഗതം, വൈദ്യുതി, ആരോഗ്യം, എക്സൈസ്, റവന്യൂ, ഫയർഫോഴ്സ്, ഫുഡ്സേഫ്റ്റി, വാട്ടർ അഥോറിറ്റി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ട്രാഫിക് ക്രമീകരണങ്ങളുടെ ഭാഗമായി പ്രധാന തിരുനാൾ ദിവസങ്ങളിൽ അരുവിത്തുറ ജംഗ്ഷൻ മുതൽ അമ്പാറനിരപ്പേൽ റോഡ്, കോളജ് റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല. പള്ളിക്കു മുന്പിൽ വഴിയോര കച്ചവടവും അനുവദിക്കില്ല. ആരോഗ്യവകുപ്പ് മേധാവി ഡോ. എൻ. അരുണിന്റെ നേതൃത്വത്തിൽ ആംബുലൻ സൗകര്യമുൾപ്പെടെയുള്ള സജ്ജീകരണം ഏർപ്പെടുത്തും.
അരുവിത്തുറയിലെത്തുന്ന തീർഥാടകർക്ക് വാഹനപാർക്കിംഗിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അരുവിത്തുറ തിരുനാൾ പ്രദേശത്തെ ഉത്സവമായാണ് ആഘോഷിക്കുന്നതെന്നും വികാരി ഫാ. തോമസ് വെടിക്കുന്നേൽ പറഞ്ഞു.