India - 2025

അംബേദ്കര്‍ ദേശീയ എക്സലന്‍സ് അവാര്‍ഡ് സിസ്റ്റര്‍ ഇന്നസെന്‍റ് അയ്യങ്കനാലിന്

സ്വന്തം ലേഖകന്‍ 20-04-2017 - Thursday

പ​​യ്യാ​​വൂ​​ർ: നിരാലംബരുടെയും പാ​​ർ​​ശ്വ​​വ​​ൽ​​ക്ക​​രി​​ക്ക​​പ്പെ​​ട്ട​​വ​​രു​​ടെയും ഉ​​ന്ന​​മ​​ന​​ത്തി​​നു വേണ്ടി കഠിന പ്രയത്നം നടത്തുന്ന സി​​സ്റ്റ​​ർ ഇ​​ന്ന​​സെ​​ന്‍റ് അ​​യ്യ​​ങ്കാ​​നാ​​ലി​​ന് ബി. ​​ആ​​ർ. അം​​ബേ​​ദ്ക​​ർ ദേ​​ശീ​​യ എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡ്. എം​​എ​​സ്എം​​ഐ സ​​ന്യാ​​സി​​നി സ​​ഭ​​യി​​ലെ ക്രി​​സ്തു ജ്യോ​​തി പ്രൊ​​വി​​ൻ​​സ് അം​​ഗ​​മാ​​ണ് സി​​സ്റ്റ​​ർ ഇ​​ന്ന​​സെ​​ന്‍റ്. അം​​ബേ​​ദ്ക​​ർ ജ​​യ​​ന്തി ആ​​ഘോ​​ഷ ക​​മ്മി​​റ്റി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ അ​​വാ​​ർ​​ഡ് ഇന്നലെ സമ്മാനിച്ചു.

തി​​രു​​വ​​ന​​ന്ത​​പു​​രം ക​​ന​​ക​​ക്കു​​ന്ന് കൊ​​ട്ടാ​​ര​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​ന്ദ്ര​​നാണ് അവാര്‍ഡ് സ​​മ്മാനിച്ചത്. അ​​രി​​വാ​​ൾ രോ​​ഗി​​ക​​ളാ​​യ ആ​​ദി​​വാ​​സി​​ക​​ളു​​ടെ ഇ​​ട​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച് അ​​വ​​രെ സാ​​ധാ​​ര​​ണ ജീ​​വി​​ത​​ത്തി​​ലേ​​ക്കു കൊ​​ണ്ടു​​വ​​രാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​ൽ സ​​ജീ​​വ സാ​​ന്നി​​ധ്യ​​മായ സിസ്റ്റര്‍ ജ​​പ്പാ​​ൻ-​​ഏ​​ഷ്യ​​ൻ ഹെ​​ൽ​​ത്ത് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ അ​​ലു​​മ്നി അം​​ഗ​​മാ​​ണ്.

More Archives >>

Page 1 of 60