India - 2025
കെസിബിസി കമ്മീഷന് സെക്രട്ടറിമാര്‍ ചുമതലയേറ്റു
സ്വന്തം ലേഖകന്‍ 20-06-2017 - Tuesday
കൊച്ചി: കെസിബിസിയുടെ മതാന്തരസംവാദത്തിനും സഭൈക്യത്തിനുമായുള്ള കമ്മീഷന്റെ സെക്രട്ടറിയായി റവ. ഡോ. പ്രസാദ് ജോസഫ് തെരുവത്തും ദൈവശാസ്ത്ര കമ്മീഷൻ സെക്രട്ടറിയായി റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളിയും ചുമതലയേറ്റു. കൊല്ലം രൂപതയിലെ പടപ്പക്കര ഇടവകാംഗമായ ഡോ. പ്രസാദ് തെരുവത്ത് ആലുവ സേക്രട്ട് ഹാർട്ട് ഫിലോസഫി കോളജ് റെക്ടറും സെമിനാരികളിൽ പ്രഫസറുമാണ്. മഞ്ഞുമ്മൽ കർമലീത്താ സഭയുടെ പ്രൊവിൻഷ്യാളായി സേവനം ചെയ്തിരിന്നു.
പിഒസി പ്രസിദ്ധീകരണമായ താലന്ത് മാസികയുടെ ചീഫ് എഡിറ്റർ, വിവിധ സെമിനാരികളിലെ പ്രഫസർ, അതിരൂപതയിലെ പാസ്റ്ററൽ മിനിസ്റ്ററി കോ ഓർഡിനേറ്റർ എന്നീ നിലകളിൽ സേവനം ചെയ്യുന്നയാളാണ് റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി. വരാപ്പുഴ അതിരൂപതാംഗമായ അദ്ദേഹം എളങ്കുന്നപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗമാണ്.