India - 2025

മി​​​ഷ​​​ൻ ലീ​​​ഗ് എ​​ഴു​​പത് വര്‍ഷത്തിന്റെ നിറവില്‍

സ്വന്തം ലേഖകന്‍ 03-04-2017 - Monday

കോ​​​ഴി​​​ക്കോ​​​ട്: ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ​​​യു​​​ടെ ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​ല്മാ​​​യ സം​​​ഘ​​​ട​​​ന​​​യാ​​​യ ചെ​​​റു​​​പു​​​ഷ്പ​​​ മി​​​ഷ​​​ൻ ലീ​​​ഗ് 70 വര്‍ഷത്തിന്റെ നിറവില്‍. 1947 ൽ ​​​ഭ​​​ര​​​ണ​​​ങ്ങാ​​​ന​​​ത്ത് പി.​​​സി. ഏ​​​ബ്ര​​​ഹാം പു​​​ല്ലാ​​​ട്ടു​​​കു​​​ന്നേ​​​ലും, ഫാ.​​​ജോ​​​സ​​​ഫ് മാ​​​ലി​​​പ്പ​​​റ​​മ്പി​​​ലും ചേ​​​ർ​​​ന്ന് രൂ​​​പം കൊ​​​ടു​​​ത്ത മി​​​ഷ​​​ൻ ലീഗ് സം​​​ഘ​​​ട​​​നയില്‍ ഇന്ന്‍ ലക്ഷകണക്കിന് അംഗങ്ങളാണുള്ളത്. സംഘടനയുടെ സം​​​സ്ഥാ​​​ന​​​ത​​​ല സ​​​പ്ത​​​തി​​​യാ​​​ഘോ​​​ഷം ​​​ഏപ്രില്‍ 5 ബുധനാഴ്ച പു​​​ല്ലൂ​​​രാം​​​പാ​​​റ​​​യി​​​ൽ ന​​​ട​​​ക്കും.

താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​താ വി​​​ശ്വാ​​​സോ​​​ത്‌​​​സ​​​വ സ​​​മാ​​​പ​​​ന​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​ണ് സ​​​പ്ത​​​തി​​​യാ​​​ഘോ​​​ഷ​​​വും ന​​​ട​​​ക്കു​​​ക. പു​​​ല്ലൂ​​​രാം​​​പാ​​​റ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ​​​ള്ളി​​​യി​​​ൽ രാ​​​വി​​​ലെ 9.15 ന് ​​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബെ​​​ന്നി മു​​​ത്ത​​​നാ​​​ട്ട് പ​​​താ​​​ക​​​യു​​​യ​​​ർ​​​ത്തും. തു​​​ട​​​ർ​​​ന്ന് ന​​​ട​​​ക്കു​​​ന്ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്ക് താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​താ മി​​​ഷ​​​ൻ​​​ലീ​​​ഗി​​​ന്‍റെ പ്ര​​​ഥ​​​മ ഡ​​​യ​​​റ​​​ക്‌​​​ട​​​റും രൂ​​​പ​​​താ മ​​​ത​​​ബോ​​​ധ​​​ന ഡ​​​യ​​​റ​​​ക്‌​​​ട​​​റു​​​മാ​​​യ ഫാ.​ ​​വി​​​ൻ​​​സ​​​ന്‍റ് ഏ​​​ഴാ​​​നി​​​ക്കാ​​​ട്ട് കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

More Archives >>

Page 1 of 56