India - 2025
ഫൊറോനകളുടെ നേതൃത്വത്തിലുള്ള മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനം സമാപിച്ചു
സ്വന്തം ലേഖകന്‍ 03-04-2017 - Monday
മലയാറ്റൂർ: എറണാകുളം- അങ്കമാലിഅതിരൂപതയിലെ വിവിധ ഫൊറോനകളുടെ നേതൃത്വത്തില്‍ നടന്ന മലയാറ്റൂര്‍ കുരിശുമുടി തീർഥാടനം സമാപിച്ചു. എറണാകുളം, മഞ്ഞപ്ര, പളളിപ്പുറം, തൃപ്പൂണിത്തുറ കറുകുറ്റി, കിഴക്കമ്പലം, എന്നീ ഫൊറോനകളിലെ വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികൾ ഇന്നലെ കുരിശുമുടി കയറിയതോടെയാണു വിവിധ ഫൊറോനകളുടെ നേതൃത്വത്തിലുള്ള മലകയറ്റത്തിനു സമാപനം കുറിച്ചത്. മലകയറ്റം കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് ഉദ്ഘാടനം ചെയ്തു.
മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി റവ.ഡോ. ജോണ്‍ തേയ്ക്കാനത്ത് പ്രാരംഭ പ്രാർഥനകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അതിരൂപത ചാൻസലർ ഫാ. ജോസ് പൊള്ളയിൽ, വൈസ് ചാൻസലർ ഫാ. സണ്ണി കളപ്പുരയ്ക്കൽ, പള്ളിപ്പുറം ഫൊറോന വികാരി ഫാ. ജോസ് ഉഴലക്കാട്ട്, ഫാ. പോൾ കരേടൻ, ഫാ.ജിന്റോ പടയാട്ടിൽ, ഫാ. ഡാർവിൻ ഇടശേരി എന്നിവർ മലകയറ്റത്തിനു നേതൃത്വം നൽകി.പതിനായിരത്തോളം വിശ്വാസികളാണ് വിവിധ ഫൊറോനകളുടെ മലകയറ്റത്തിന്റെ ഭാഗമായി കുരിശുമുടിയിലെത്തിയത്. അതേ സമയം മലയാറ്റൂരിലേക്ക് വിശ്വാസികളുടെ പ്രവാഹം തുടരുകയാണ്.