India - 2025
മാർ ക്രിസോസ്റ്റത്തിന്റെ നൂറാം ജന്മദിനാഘോഷങ്ങൾക്ക് തുടക്കമായി
സ്വന്തം ലേഖകന്‍ 21-04-2017 - Friday
തിരുവനന്തപുരം: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പൊലീത്തയുടെ നൂറാം ജന്മദിനാഘോഷങ്ങൾക്ക് തുടക്കമായതായി ജന്മശതാബ്ദി ആഘോഷ സമിതി ജനറൽ കൺവീനർ വികാരി ജനറൽ ഡോ. ജയൻ തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 27നാണ് നൂറാം പിറന്നാൾ. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നിന് മുക്കോലയ്ക്കൽ സെന്റ് തോമസ് സ്‌കൂളിൽ നടക്കുന്ന അനുമോദന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മാർതോമ സഭാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർതോമ മെത്രാപ്പൊലീത്ത അദ്ധ്യക്ഷനാകും. ലത്തീൻ കത്തോലിക്ക അതിരൂപത ആർച്ച് ബിഷപ് ഡോ. സൂസപാക്യം, രാജ്യസഭ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ മാത്യു ടി. തോമസ്, തോമസ് ചാണ്ടി, ഒ. രാജഗോപാൽ എം.എൽ.എ എന്നിവർ സംസാരിക്കും.