India - 2025
അഖില കേരള പ്രോലൈഫ് സംഗമം 27ന്
സ്വന്തം ലേഖകന് 22-04-2017 - Saturday
കൊച്ചി: കെസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ അഖിലകേരള പ്രോലൈഫ് സംഗമം 27ന് കറുകുറ്റി അഡ് ലക്സ് കണ്വൻഷൻ സെന്ററിൽ (ക്രൈസ്റ്റ് നഗർ) സെന്റ് വിൻസന്റ് ഹാളിൽ നടക്കും.രാവിലെ പത്തിന് കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സാമുവൽ മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്യും.
കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ മാടശേരി അധ്യക്ഷത വഹിക്കും. കേരളത്തിലെ 31 രൂപതകളിലെ പ്രോലൈഫ് സമിതി നേതാക്കളും പ്രൊലൈഫ് പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും. ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന മിഷൻ കോണ്ഗ്രസിനോടനുബന്ധിച്ചാണു സംഗമം ക്രമീകരിച്ചിരിക്കുന്നത്.
വിവിധ വിഷയങ്ങളിൽ കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ, ജനറൽ സെക്രട്ടറി സാബു ജോസ്, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, യുഗേഷ് തോമസ് പുളിക്കൻ എന്നിവർ ക്ലാസുകൾ നയിക്കും.