India - 2025
എസ്എംവൈഎം മാര്‍ഗരേഖ പ്രകാശനം ചെയ്തു
സ്വന്തം ലേഖകന്‍ 25-04-2017 - Tuesday
കൊച്ചി: യുവജനങ്ങളെ സഭ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്നുവെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ (എസ്എംവൈഎം) ദേശീയ മാര്‍ഗരേഖ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമീകൃതവും ആവേശകരവുമായ യുവജനശുശ്രൂഷ സഭയുടെ ഇന്നത്തെ ആവശ്യമാണ്. ചിതറിക്കിടക്കുന്ന യുവജനങ്ങള്‍ക്ക് അജപാലനപരവും ആധ്യാത്മികവുമായ നേതൃത്വവും ശുശ്രൂഷയും ഏകോപനവും സാധ്യമാക്കുവാന്‍ യുവജന പ്രേഷിതര്‍ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ ദേശീയ പ്രസിഡന്റ് അരുണ്‍ ഡേവിസിന് മാര്‍ഗരേഖ നല്‍കിയാണു പ്രകാശനം നിര്‍വഹിച്ചത്. സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ.സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍, സിസ്റ്റര്‍ അഖില, വിപിന്‍ പോള്‍, അഞ്ജന ജോസഫ്, ബിവിന്‍ വര്‍ഗീസ്, വിനോദ് റിച്ചാര്‍ഡ്‌സണ്‍, കാന്തിവര്‍മ, ജോസ്‌മോന്‍ ഫ്രാന്‍സിസ്, അഭിലാഷ് ജോണ്‍, ടെല്‍മ ജോബി എന്നിവര്‍ പ്രസംഗിച്ചു.