India - 2025
മിഷന് ലീഗ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു
സ്വന്തം ലേഖകന്‍ 17-03-2017 - Friday
മൂവാറ്റുപുഴ: ചെറുപുഷ്പ മിഷൻ ലീഗിന്റെ അടുത്ത മൂന്നു പ്രവർത്തന വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴയിൽ നടന്ന സംസ്ഥാന മാനേജിംഗ് കമ്മിറ്റിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കമ്മറ്റി കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തികണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായി ഫാ. മാത്യു അരയത്തിനാൽ, സിസ്റ്റർ ഷിനി എസ്വിഎംനേയും സംഘടനയുടെ പ്രസിഡന്റായി ബിനു മാങ്കൂട്ടത്തെയും തിരഞ്ഞെടുത്തു.
ആൻസ് മാത്യുവിനെ വൈസ് പ്രസിഡന്റായും ഷിനോ മോളത്തിനെ ജനറൽ സെക്രട്ടറിയായും ക്ലിൻസി ആലത്തറയെ ജോയിന്റ് സെക്രട്ടറിയായും റീജണൽ ഓർഗനൈസർമാരായി കൊച്ചി -ജോയി പടയാട്ടിൽ, കൊല്ലം -ജോണ്സണ് കാഞ്ഞിരങ്ങാട്ട്, കോട്ടയം-റിക്കി കോച്ചേരിൽ, മലബാർ-ജയ്സണ്‍ പാലയൂർ എന്നിവരെയും തിരഞ്ഞെടുത്തു.
ദേശീയ പ്രതിനിധികളായി ശരത് ബാവക്കാട്ട് (കൊച്ചി), അരുണ്‍ പുത്തൻപുരയ്ക്കൽ (കോതമംഗലം), കെ.എം. മാണി കണിയാരോലിക്കൽ (തലശേരി), സിനി നാലുകണ്ടത്തിൽ (എറണാകുളം), ഓഡിറ്റേഴ്സായി ടി.എം. മാത്യു (ചങ്ങനാശേരി), ബിനോയി ചെമ്മരപ്പിള്ളിൽ (ഇടുക്കി), ജോയി പടയാട്ടിൽ (കോതമംഗലം) എന്നിവരെ തെരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ബെന്നി മുത്തനാട്ട് അദ്ധ്യക്ഷനായിരിന്നു.