India - 2025
മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റിന് പുതിയ നേതൃത്വം
സ്വന്തം ലേഖകന്‍ 19-03-2017 - Sunday
കൊച്ചി: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) ദേശീയ പ്രസിഡന്റായി മൂവാറ്റുപുഴ രൂപതാംഗം ടിനു കുര്യാക്കോസിനെയും ജനറൽ സെക്രട്ടറിയായി സാൻ ബേബിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: അക്ഷയ ജോർജ് (ബത്തേരി രൂപത), എം.ജെ. ജോയൽ (പുത്തൂർ, കർണാടക), റിനോ സാക്ക് (തിരുവല്ല അതിരൂപത)-വൈസ് പ്രസിഡന്റുമാർ. റിട്ടി എം. രാജൻ (പത്തനംതിട്ട രൂപത), ഇ.പി. ഷൈൻ (തിരുവനന്തപുരം മേജർ അതിരൂപത), സാജു ജോണ്‍ (പൂന എക്സാർകേറ്റ്)-സെക്രട്ടറിമാർ. എസ്. അനീഷ് കുമാർ (മാർത്താണ്ഡം രൂപത, തമിഴ്നാട്)-ട്രഷർ. ഫാ. തോമസ് കയ്യാലക്കൽ (തിരുവനന്തപുരം മേജർ അതിരൂപത) ഡയറക്ടർ, വി.സി. ജോർജുകുട്ടി (മൂവാറ്റുപുഴ രൂപത) ആനിമേറ്റർ.
ചടങ്ങിൽ മേജർ ആർച്ച്ബിഷപ് ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് ഭാരവാഹികൾ സ്ഥാനമേറ്റു. എംസിവൈഎം ചെയർമാൻ ബിഷപ് വിൻസെന്റ് മാർ പൗലോസ്, പൂന എക്സാർക്കേറ്റ് ബിഷപ് തോമസ് മാർ അന്തോണിയോസ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.