India - 2025
ചങ്ങനാശേരി അതിരൂപത നിയുക്ത സഹായമെത്രാന്റെ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു
സ്വന്തം ലേഖകന്‍ 21-03-2017 - Tuesday
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ റവ. ഡോ. തോമസ് തറയിലിന്റെ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഏപ്രിൽ 23-ന് ഉച്ചകഴിഞ്ഞു രണ്ടു മുതൽ സെന്റ്മേരീസ് മെത്രാപ്പോലീത്തൻ പള്ളിയില്‍ നടക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. മെത്രാഭിഷേക ശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരാകും.
മെത്രാഭിഷേക ശുശ്രൂഷയുടെ നടത്തിപ്പിനായി ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിലും ചങ്ങനാശേരി മെത്രാപ്പോലീത്തൻ ഇടവകയിലും ഒരുക്കങ്ങള്‍ നടക്കുന്നു. ആർഭാടരഹിതമായും ആത്മീയ ഒരുക്കങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ടുമുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്നു മാർ പെരുന്തോട്ടം ഓർമിപ്പിച്ചു. ഏപ്രിൽ ഒന്നു മുതൽ അതിരൂപതയിലെ എല്ലാ ഇടവകകളിലും ഈ നിയോഗത്തിനായി പ്രത്യേക പ്രാർഥനകൾ നടക്കും.
പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി പ്രോട്ടോ സിഞ്ചല്ലൂസ് റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൺവീനറായും റവ. ഡോ. വർഗീസ് താനമാവുങ്കൽ ജോയിന്റ് കൺവീനറായും ഫാ. ഫിലിപ്പ് തയ്യിൽ, ഫാ. കുര്യൻ പുത്തൻപുരയ്ക്കൽ, റവ. ഡോ. ജോസ് കൊച്ചുപറന്പിൽ, റവ. ഡോ. തോമസ് പാടിയത്ത്, റവ. ഡോ.ജോബി മൂലയിൽ, ജോജി ചിറയിൽ, ഫാ. ബെന്നി കുഴിയടിയിൽ, റവ. ഡോ. ജയിംസ് പാലയ്ക്കൽ, മല്പാൻ റവ. ഡോ. മാത്യു വെള്ളാനിക്കൽ, റവ. ഡോ. മാണി പുതിയിടം, റവ. ഡോ. ടോം പുത്തൻകളം, ഫാ. തോമസ് തൈക്കാട്ടുശേരി, ഫാ. ജേക്കബ് ചെത്തിപ്പുഴ, ഫാ. ജോസഫ് പനക്കേഴം, ഫാ. ജേക്കബ് കുഴിപ്പള്ളി, ഫാ. ആന്റണി തലച്ചല്ലൂർ, പ്രഫ. സോണി കണ്ടങ്കരി തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.