India - 2025
കെ.സി.ബി.സി മദ്യവിരുദ്ധ സമിതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍ 21-03-2017 - Tuesday
കൊച്ചി: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി എറണാകുളം - അങ്കമാലി അതിരൂപത യിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള 2016 - 17 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഫൊറോനയായി പള്ളിപ്പുറം ഫൊറോന മദ്യവിരുദ്ധ സമിതിയെയും മികച്ച രണ്ടാമത്തെ ഫൊറോനയായി മഞ്ഞപ്ര ഫൊറോന മദ്യവിരുദ്ധ സമിതിയെയും തെരഞ്ഞെടുത്തു. മികച്ച ഇടവക യൂണിറ്റിനുള്ള ഫാ.പോള്‍ കാരാച്ചിറ പുരസ്‌കാരത്തിന് (10001 രൂപ) പള്ളിപ്പുറം സെന്റ്‌മേരീസ് ഫൊറോന ഇടവക അര്‍ഹത നേടി. രണ്ടാമത്തെ ഇടവക യൂണിറ്റിനുള്ള പുരസ്‌കാരത്തിന് എളവൂര്‍ സെന്റ് ആന്റണീസ് പള്ളി അര്‍ഹമായി.
മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള അഡ്വ.ചാര്‍ളി പോള്‍ പുരസ്‌കാരത്തിന് മഞ്ഞപ്ര ഇടവകാംഗമായ ഷൈബി പാപ്പച്ചനെ തെരഞ്ഞെടുത്തു. 5001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. ലഹരിവിരുദ്ധ സേനാനി അവാര്‍ഡുകള്‍ക്ക് സിസ്റ്റര്‍ റോസ്മിന്‍ സി.എസ്.എന്‍, സിസ്റ്റര്‍ റീജ എഫ്.സി.സി., അഡ്വ.ജേക്കബ് മുണ്ടയ്ക്കല്‍, ശോശാമ്മ തോമസ്, പൗളിന്‍ കൊറ്റമം എന്നിവരെ തെരഞ്ഞെടുത്തു.
മാര്‍ച്ച് 25 ന് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേരുന്ന 18-ാമത് വാര്‍ഷിക സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഡയറക്ടര്‍ ഫാ.ജോര്‍ജ് നേരേവീട്ടില്‍, ജനറല്‍ കോ-ഓഡിനേറ്റര്‍ അഡ്വ.ചാര്‍ളിപോള്‍ എന്നിവര്‍ അറിയിച്ചു.