India - 2025

മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ അ​​​യ​​​വ് വരുത്താന്‍ ശ്രമിച്ചാല്‍ സംഘടിത സമരം നടത്തും: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 22-03-2017 - Wednesday

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​ദ്രോ​​​ഹ മ​​​ദ്യ​​​ന​​​യ​​​വു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​​പോ​​​യാ​​​ൽ സം​​​ഘ​​​ടി​​​തമായി സമരങ്ങള്‍ നടപ്പിലാക്കുമെന്ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ.​​​എം. സൂ​​​സ​​​പാ​​​ക്യം. അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ മ​​​ദ്യ​​​വി​​​രു​​​ദ്ധ സമിതി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ സെ​​​മി​​​നാ​​​റി​​​നു ​​​ശേ​​​ഷം മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ബിഷപ്പ്.

"മ​​​ദ്യ​​​സം​​​സ്കാ​​​ര​​​ത്തി​​​ൽ നി​​​ന്ന് മോ​​​ചി​​​പ്പി​​​ക്കാ​​​നാ​​​യി പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​രാ​​​ണെ​​​ന്ന പ്ര​​​തീ​​​തി​​​യാ​​​ണ് പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ൽ ന​​​ൽ​​​കി​​​യ​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ വാ​​​ഗ്ദാ​​​നം പാ​​​ലി​​​ക്കു​​​ന്ന​​​താ​​​യി ആ​​​ദ്യം തോ​​​ന്നി. വി​​​മു​​​ക്തി​​​യെ​​​ന്ന ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി വ​​​ന്ന​​​പ്പോ​​​ൾ സ​​​ന്തോ​​​ഷി​​​ച്ചു. അ​​​തി​​​നാ​​​ൽ ആ​​​ത്മാ​​​ർ​​​ഥ​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന മ​​​നോ​​​ഭാ​​​വ​​​മാ​​​ണു സ്വീ​​​ക​​​രി​​​ച്ച​​​ത്. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യ​​​ത്തെ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യും ആ​​​ശ​​​ങ്ക​​​യോ​​​ടെ​​​യു​​​മാ​​​ണ് കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ല​​​പ്പു​​​റം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വ​​​ന്ന​​​തി​​​നാ​​​ൽ മ​​​ദ്യ​​​ന​​​യം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത് മാ​​​റ്റി​​​യ​​​താ​​​യി അ​​​റി​​​യി​​​ച്ച​​​ത് ആ​​​ശ​​​ങ്ക​​​യു​​​ണ്ടാ​​​ക്കു​​​ന്നു".

"പാ​​​ത​​​യോ​​​ര വൈ​​​ൻ, ബി​​​യ​​​ർ പാ​​​ർ​​​ല​​​റു​​​ക​​​ൾ മ​​​ദ്യ​​​ശാ​​​ലാ പ​​​ട്ടി​​​ക​​​യി​​​ൽ വ​​​രി​​​ല്ലെ​​​ന്നാ​​​ണ് അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു നി​​​യ​​​മോ​​​പ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​നി​​​യ​​​മോ​​​പ​​​ദേ​​​ശം കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​മാ​​​യി തോ​​​ന്നു​​​ന്നു. ടൂ​​​റി​​​സ്റ്റു​​​ക​​​ളു​​​ടെ പേ​​​രി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ൾ സ​​​ത്യ​​​ത്തി​​​നു നി​​​ര​​​ക്കു​​​ന്ന​​​ത​​​ല്ല. ഭാ​​​ഗി​​​ക​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യ മ​​​ദ്യ​​​നി​​​രോ​​​ധ​​​നം വി​​​ജ​​​യ​​​മ​​​ല്ല എ​​​ന്നു തോ​​​ന്നി​​​ക്കു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ളാ​​​ണ് പുറത്തുവിടുന്നത്".

"യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ വി​​​ദേ​​​ശ​​​മ​​​ദ്യ​​​വി​​​ല്പ​​​ന 25 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. മ​​​ദ്യം ന​​​ൽ​​​കാ​​​തെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു പ​​​റ​​​യു​​​ന്ന​​​വ​​​ർ ഭ​​​ര​​​ണ​​​ത്തി​​​ലി​​​രി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ര​​​ല്ല. ശ​​​ക്ത​​​മാ​​​യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​വും ഇ​​ച്ഛാ​​​ശ​​​ക്തി​​​യും ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യു​​​മി​​​ല്ലാ​​​തെ മ​​​ദ്യ​​​ത്തി​​​ൽ നി​​​ന്നു മോ​​​ചി​​​പ്പി​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ ഒ​​​ളി​​​ഞ്ഞും തെ​​​ളി​​​ഞ്ഞും മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ അ​​​യ​​​വ് വ​​​രു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചാ​​​ൽ ജ​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​ത്തു നി​​​ന്ന് ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി​​​യു​​​ണ്ടാ​​​കും". ആ​​​ർ​​​ച്ച ബിഷപ്പ് പറഞ്ഞു.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. യൂ​​​ജി​​​ൻ പെ​​​രേ​​​ര, കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി മേ​​​ഖ​​​ലാ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ, ടി​​​എ​​​സ്എ​​​സ്എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ടി. ലെ​​​നി​​​ൻ​​​രാ​​​ജ്, മേ​​​ഖ​​​ലാ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ഫ്.​​​എം. ലാ​​​സ​​​ർ, ഫാ. ​​​ടി.​​​ജെ. ആ​​​ന്‍റ​​​ണി, അ​​​ഡി​​​ക് ഇ​​​ന്ത്യാ ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ണ്‍​സ​​​ണ്‍ ഇ​​​ട​​​യാ​​​റ​​​ന്മു​​​ള, മ​​​ദ്യ​​​വി​​​രു​​​ദ്ധ ജ​​​ന​​​കീ​​​യ മു​​​ന്ന​​​ണി ജി​​​ല്ലാ ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​എ​​​സ്. ഹ​​​രീ​​​ന്ദ്ര​​​നാ​​​ഥ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

More Archives >>

Page 1 of 53