India - 2025

കുടിവെള്ള സ്രോതസുകളിലെ വ്യവസായ മലിനീകരണത്തെ കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുന്നു: കർദിനാൾ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 23-03-2017 - Thursday

കൊച്ചി: സംസ്ഥാന സർക്കാർ കുടിവെള്ള സ്രോതസുകളിലെ വ്യവസായ മലിനീകരണത്തെകുറിച്ച് മൗനം പാലിക്കുകയാണെന്ന് കർദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി. പെരിയാറിനെ വീണ്ടെടുക്കാനായി കൊച്ചിയിൽ വിഷജലവിരുദ്ധ പ്രക്ഷോഭം. കുടിവെള്ളം ജന്മാവകാശം എന്ന പേരിൽ ഹൈക്കോടതി ജംഗ്ഷനിൽ ആരംഭിച്ച ഉപവാസ സത്യഗ്രഹവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.

"പെ​രി​യാ​റി​ലേ​ക്ക് അ​പ​ക​ട​ക​ര​മാ​യ തോ​തി​ൽ രാ​സ​മാ​ലി​ന്യ​മൊ​ഴു​ക്കു​ന്ന വ്യ​വ​സാ​യ​ശാ​ല​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മാ​ണ്. എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ​യും സ​മീ​പ ജി​ല്ല​ക​ളു​ടെ​യും പ്ര​ത്യേ​കി​ച്ചു വി​ശാ​ല​കൊ​ച്ചി​യു​ടെ​യും ജീ​വ​ൽ​പ്ര​ശ്ന​മാ​യാ​ണു പെ​രി​യാ​റി​ലെ രാ​സ​മാ​ലി​ന്യ​പ്ര​ശ്ന​ങ്ങ​ൾ വ​ള​രു​ന്ന​ത്. കൊ​ച്ചി​യി​ൽ വൃ​ക്ക, കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ന്‍റെ ക​ണ​ക്കു​ക​ൾ ന​മ്മെ ആ​ശ​ങ്ക​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. പെ​രി​യാ​റി​ൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന വെ​ള്ള​ത്തി​ൽ മാ​ത്ര​മ​ല്ല, തീ​ര​ങ്ങ​ളി​ലെ വീ​ട്ടു​കി​ണ​റു​ക​ളി​ലെ പോ​ലും വെ​ള്ളം മ​ലി​ന​മാ​കു​ന്ന സ്ഥി​തി ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണ്".

"പ്ര​കൃ​തി​യി​ൽ​നി​ന്ന് അ​ക​ലു​ന്ന മ​നു​ഷ്യ​ൻ, വാ​യു​വും വെ​ള്ള​വും മ​ലി​ന​മാ​ക്കു​ന്ന​തി​നും കൂ​ട്ടു​നി​ൽ​ക്കു​ന്ന​തി​ന്‍റെ ദു​ര​ന്തം വ​ർ​ത്ത​മാ​ന​കാ​ല​വും വ​രും​ത​ല​മു​റ​ക​ളും അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. കു​ടി​വെ​ള്ള​ത്തി​നൊ​പ്പം ജീ​വ​ജാ​ല​ങ്ങ​ൾ വ​സി​ക്കു​ന്ന പു​ഴ​യാ​കെ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. ഗം​ഗ​യും യ​മു​ന​യും മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ എ​ല്ലാ പു​ഴ​ക​ളും കാ​ട്ടാ​റു​ക​ളും ജ​ല​സ്രോ​ത​സു​ക​ളും സം​ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ വേ​ണം. പു​ഴ​യ്ക്കും പ​രി​സ്ഥി​തി​ക്കും വേ​ണ്ടി​യു​ള്ള മു​ന്നേ​റ്റ​ങ്ങ​ൾ ഏ​തെ​ങ്കി​ലും ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ മാ​ത്രം ആ​വ​ശ്യ​മോ പ്ര​വ​ർ​ത്ത​ന​മോ ആ​യി കാ​ണേ​ണ്ട​തി​ല്ല". കര്‍ദിനാള്‍ പറഞ്ഞു.

എലൂർ, എടയാർ എന്നിവിടങ്ങളിൽ പെരിയാറിന്റെ തീരത്ത് മാത്രം ഒതുങ്ങിയിരുന്ന പ്രതിഷേധമാണ് ജലദിനത്തിൽ കൊച്ചി നഗരം ഏറ്റെടുത്തിരിക്കുന്നത്. ഹൈക്കോടതി ജംഗ്ഷനിൽ നടക്കുന്ന അഞ്ച് ദിവസം നീളുന്ന പരിപാടിയിൽ ഓരോ ദിവസവും അൻപത് പേരാണ് ഉപവാസ സത്യഗ്രഹം ഇരിക്കുക. ഉ​പ​വാ​സ​സ​ത്യ​ഗ്ര​ഹ​ത്തി​നു പി​ന്തു​ണ​യു​മാ​യി ഇ​ൻ​ഫോ​പാ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച ബൈ​ക്ക് റാ​ലി, ന​ടി മൈ​ഥി​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഇ​ൻ​ഫോ​പാ​ർ​ക്കി​നു മുന്‍പില്‍ നി​ന്നാ​രം​ഭി​ച്ച റാ​ലി ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ലെ സമരപന്തലില്‍ സ​മാ​പി​ച്ചു.​

More Archives >>

Page 1 of 54