India - 2025
ലോക കരിസ്മാറ്റിക് മലയാളി സംഗമം ഓഗസ്റ്റ് 12നു ആരംഭിക്കും
സ്വന്തം ലേഖകന് 22-03-2017 - Wednesday
കൊച്ചി: കരിസ്മാറ്റിക് നവീകരണത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 12 മുതൽ 15 വരെ അഖിലലോക കരിസ്മാറ്റിക് മലയാളി സംഗമം നടത്തും. ഇരിങ്ങാലക്കുട ആളൂർ ല്യൂമൻ യൂത്ത് സെന്ററിലാണു പരിപാടി നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരത്തിലധികം മലയാളികൾ പങ്കെടുക്കുന്ന കരിസ്മാറ്റിക് കുടുംബസംഗമത്തിന്റെ ആലോചനാ യോഗം ആളൂരിൽ കമ്മീഷൻ ചെയർമാൻ ബിഷപ് സാമുവൽ മാർ ഐറേനിയോസ്, ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
കേരളത്തിലെ 31 രൂപതകളിൽ നിന്നു മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അല്മായർ എന്നിവർ കരിസ്മാറ്റിക് സംഗമത്തിൽ പങ്കെടുക്കും. ബിഷപ്പുമാരായ സാമുവൽ മാർ ഐറേനിയോസ്, മാർ പോളി കണ്ണൂക്കാടൻ എന്നിവരാണു സംഘാടകസമിതി രക്ഷാധികാരികൾ. ബിഷപ്പുമാരായ ഡോ. വർഗീസ് ചക്കാലയ്ക്കൽ, മാർ ജോസ് പുളിക്കൽ എന്നിവർ സഹരക്ഷാധികാരികളും, ഫാ. വർഗീസ് മുണ്ടക്കൽ ജനറൽ കണ്വീനറുമാകും. വൈദികരും, സന്യസ്തരും അല്മായ നേതാക്കളും ഉൾപ്പെട്ട ഇരുപതോളം കമ്മിറ്റികളും അഞ്ഞൂറോളം വോളണ്ടിയർമാരും സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിക്കും.
കമ്മീഷൻ സെക്രട്ടറി ഫാ. വർഗീസ് മുണ്ടയ്ക്കൽ, ഇരിങ്ങാലക്കുട രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ. നിക്സണ് ചാക്കോര്യ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജയിംസ്, ല്യൂമൻ യൂത്ത് സെന്റർ ഡയറക്ടർ ഫാ. വർഗീസ് പെരേപ്പാടൻ, ഷാജി വൈക്കത്തുപറന്പിൽ, സെബാസ്റ്റ്യൻ താന്നിക്കൽ, ജോർജ് പേങ്ങിപറന്പിൽ, ഷാജു ജോസഫ്, വി.വി. അഗസ്റ്റിൻ, പവി തെക്കേനടത്ത്, ജോ മാത്യു, വി.ടി. വർഗീസ്, കെ.കെ. ജോസഫ്, ബാബു ജോണ്, സി.ഒ. ആന്റണി, സ്മിത ഷെല്ലി തുടങ്ങിയവർ പ്രസംഗിച്ചു.