India - 2025
കെസിബിസി പ്രോ ലൈഫ് ദിനാഘോഷം നാളെ
സ്വന്തം ലേഖകന്‍ 23-03-2017 - Thursday
കൊച്ചി: കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ജീവന്‍ സംരക്ഷണ ദിനാഘോഷം (പ്രൊലൈഫ് ദിനം) മാനസിക വെല്ലുവിളികള്‍ നേരിടു വിദ്യാര്‍ത്ഥികളുടെ കേരളത്തിലെ പ്രഥമ സ്‌പെഷ്യല്‍ സ്‌കൂളായ ചെമ്പുമുക്ക് സ്‌നേഹനിലയത്തില്‍ നാളെ നടക്കും. സമ്മേളനം കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രൊ-ലൈഫ് സമിതിയുടെയും വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്യും.
കെസിബിസി ഡപ്യൂട്ടിസെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിക്കും. ഫാ. പോള്‍ മാടശേരി, ചെമ്പുമുക്ക് സെന്റ് മൈക്കിള്‍ പള്ളി വികാരി ഫാ. ടൈറ്റസ് കുരുശുംവീ'ില്‍, കെസിബിസി പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, അഡ്വ. ജോസി സേവ്യര്‍, മാര്‍ട്ടിന്‍ ന്യൂനസ്, സാലു എബ്രാഹം, ജെയിംസ് ആഴ്ചങ്ങാടന്‍, യുഗേഷ് തോമസ്, റോണ റിബെയ്‌റോ, സ്‌നേഹനിലയം മദര്‍ സി. പേളി ചെട്ടുവീട്ടീല്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി. ഡിക്‌സി, ബേബി ചിറ്റിലപ്പിള്ളി, ഗ്രേസി ജോസഫ് തേരാട്ടിന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രൊ-ലൈഫ് സമിതി കര്‍മ്മപദ്ധതികളുടെ 'ജീവന്‍ മിഷന്‍ 2017' ന്റെ ഉദ്ഘാടനം, മാനസിക വെല്ലുവിളികള്‍ നേരിടു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി മെമ്മോറിയല്‍ 'ലൗ ആന്‍ഡ് കെയര്‍' എക്‌സലന്‍സ് അവാര്‍ഡ് ദാനം, അധ്യാപകര്‍ക്കുള്ള പുരസ്‌കാരം, 'ജനിക്കാനും ജീവിക്കാനുമുള്ള അവകാശം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ എന്നിവ പ്രൊലൈഫ് ദിനാഘോഷത്തോടനുബന്ധിച്ച് നടക്കും.